CricketLatest NewsNewsSports

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക: റൂസ്സോയ്ക്ക് സെഞ്ചുറി

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 104 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റിലീ റൂസ്സോയുടെ സെഞ്ചുറിയുടെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവിൽ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു.

206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്‍റെ ഇന്നിംഗ്സ് 16.3 ഓവറില്‍ 101 അവസാനിച്ചു. 10 റണ്ഡസിന് നാലു വിക്കറ്റെടുത്ത പേസര്‍ ആൻറിച്ച് നോര്‍ക്യയയും 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ടബ്രൈസ് ഷംസിയുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഓപ്പണര്‍മാരായ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും(9) സൗമ്യ സര്‍ക്കാരും(15)ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 2.1 ഓവറില്‍ 26 റണ്‍സടിച്ചെങ്കിലും ആന്‍റിച്ച നോര്‍ക്യയുടെ ഓവറിൽ മത്സരത്തിന്റെ ഗതി മാറി. തകര്‍ത്തടിച്ച സൗമ്യ സര്‍ക്കാരിനെ ആദ്യം മടക്കിയ നോര്‍ക്യ പിന്നാലെ ഷാന്‍റോയെയും വീഴ്ത്തി ഇരട്ട പ്രഹരമേല്‍പ്പിച്ചു.

Read Also:- കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി: അന്വേഷണം

ലിറ്റണ്‍ ദാസ്(34) പിടിച്ചുനിന്നെങ്കിലും, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ(1) കൂടി മടക്കി നോര്‍ക്യ ബംഗ്ലാദേശിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. ആഫിഫ് ഹൊസൈനെ(1) റബാഡയും വീഴ്ത്തിയതോടെ 47-4 എന്ന സ്കോറില്‍ നിന്ന് ബംഗ്ലാദേശ് തകർന്നടിഞ്ഞു. മെഹ്സി ഹസന്‍(11) മാത്രമാണ് പിന്നീട് രണ്ടക്കം കടക്കന്നത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ സിക്സർ മഴയുമായി റൈലി റൂസ്സോയും ക്വിന്‍റണ്‍ ഡികോക്കും ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. റൂസ്സോ 56 പന്തില്‍ 109 റൺസും ഡികോക്ക് 38 പന്തില്‍ 63 റണ്‍സെടുത്തു. സ്കോര്‍:- ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 205-5, ബംഗ്ലാദേശ് 16.3 ഓവറില്‍ 101.

shortlink

Related Articles

Post Your Comments

Related Articles


Back to top button