സംസ്ഥാനത്ത് തേയില വിലയിൽ ഇടിവ് തുടരുന്നു. പച്ചക്കൊളുന്തിന്റെ വിലയിലാണ് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, പച്ചക്കൊളുന്തിന്റെ വില ഒരു കിലോഗ്രാമിന് 13 രൂപയാണ് ഇടിഞ്ഞത്. ആറുമാസം മുൻപ് വരെ പച്ചക്കൊളുന്തിന് കിലോയ്ക്ക് 24 രൂപ ലഭിച്ചിരുന്നു. ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഏജന്റുമാർ വില കുറയ്ക്കുകയാണെന്നാണ് കർഷകരുടെ ആരോപണം.
ഏതാനും മാസങ്ങളായി കാലാവസ്ഥ പ്രതികൂലമായതിനാൽ കൊളുന്ത് ഉൽപ്പാദനം കുറഞ്ഞിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമായതോടെ കർഷകർ ഉൽപ്പാദനത്തിന്റെ തോത് കൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകരിൽ നിന്ന് കൊളുന്ത് വാങ്ങുന്ന ഇടനിലക്കാർ ഗുണനിലവാരം കുറവാണെന്ന് ആരോപിച്ച് വില കുറയ്ക്കുന്നത്.
Also Read: വ്യോമസേനയ്ക്കു വേണ്ടി സി-295 എയര്‍ക്രാഫ്റ്റുകള്‍ നിർമ്മിക്കാൻ എയര്‍ബസും ടാറ്റയും കൈകോര്‍ക്കുന്നു
നിലവിൽ, വളത്തിനും കീടനാശിനികൾക്കും വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ, കൊളുന്ത് നുള്ളാൻ എത്തുന്ന തൊഴിലാളികളുടെ കൂലി 400 രൂപയാണ്. തേയിലയുടെ വില ഗണ്യമായി കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊളുന്ത് വില ഏകീകരിക്കാൻ സർക്കാരും ടീ ബോർഡും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Post Your Comments