ബംഗളൂരു: ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി ബി.ജെ.പി. ആദ്യം ഹിജാബ് ധരിച്ച ഒരു പെൺകുട്ടിയെ എ.ഐ.എം.ഐ.എം ന്റെ പ്രസിഡന്റാക്കൂ എന്നാണ് ബി.ജെ.പിയുടെ ഷെഹ്‌സാദ് പൂനവല്ല പരിഹസിക്കുന്നത്. ഹിജാബ് ധരിച്ച ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന ഒവൈസിയുടെ ആഗ്രഹത്തിന് ഭരണഘടന ഒരിക്കലും എതിരല്ലെന്നും, ഭരണഘടന ആരെയും വിലക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഹിജാബ് ധരിച്ച ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഒവൈസി ആഗ്രഹിക്കുന്നത് ശരിതന്നെ. പ്രധാനമന്ത്രിയാകുന്നതിൽ ഭരണഘടന ആരെയും വിലക്കുന്നില്ല. അതിന് മുമ്പ്, ഹിജാബ് ധരിച്ച ഒരു പെൺകുട്ടിയെ എഐഎംഐഎം പ്രസിഡന്റാക്കുമെന്ന് ഉറപ്പുതരൂ. അതോടുകൂടി നമുക്ക് തുടങ്ങാം’, പൂനവല്ല പറഞ്ഞു.
കർണാടക മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജാപൂരിൽ നടന്ന പ്രചാരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഒവൈസി തന്റെ പ്രസ്താവന നടത്തിയത്. ഒക്‌ടോബർ 28 ന് നടക്കുന്ന ബീജാപൂർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാല് വാർഡുകളിലാണ് എഐഎംഐഎം മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി അസദുദ്ദീൻ ഒവൈസി ചൊവ്വാഴ്ച സ്ഥലത്തെ വീടുവീടാന്തരം കയറി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും റോഡ്‌ഷോ നടത്തുകയും ചെയ്തു.
Owaisi ji hopes that a Hijab wearing girl becomes PM of India! Well Constitution bars nobody but do tell us when will a Hijab wearing girl get to become President of AIMIM?
Let us start with that? pic.twitter.com/MdG4v0sky6
— Shehzad Jai Hind (@Shehzad_Ind) October 26, 2022
Post Your Comments