വിതുര: തൊളിക്കോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ സജീവിനെ കൂലി ചോദിച്ചതിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. തൊളിക്കോട് മാങ്കോട്ട്കോണം കുന്നുംപുറത്ത് വീട്ടിൽ നൗഫൽ ( 29), തൊളിക്കോട് മാങ്കോട്ടുകോണം മാജിത മൻസിലിൽ അൽ അമീൻ (33) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Read Also : പുതിയ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂർ പുറത്ത്, ആന്റണിയും ഉമ്മൻചാണ്ടിയും വേണുഗോപാലും ഉള്ളിൽ
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശപ്രകാരം പാലോട് സിഐ ഷാജിമോന്റെ നേതൃത്വത്തിൽ വിതുര എസ്ഐ സതികുമാർ, എഎസ്ഐമാരായ പത്മരാജ്, സജികുമാർ, എസ്സിപിഒമാരായ ബിനു, ഷിബുകുമാർ, രാജേഷ്, സിപിഒമാരായ സുമേഷ്, ശ്രീലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments