ഡൽഹി: ആർട്ടിക്കിൾ 370 ഇല്ലാതാക്കിയതിലൂടെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ജവാഹർലാൽ നെഹ്റു ചെയ്ത മണ്ടത്തരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുത്തിയെന്ന അവകാശവുമായി ബിജെപി. ഇക്കാര്യത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പാകിസ്ഥാൻ സൈന്യത്തിന്റെ അധിനിവേശത്തിൽ നിന്നും ജമ്മു കശ്മീരിനെ മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം ആദ്യമായി കശ്മീരിൽ കാലുകുത്തി 75 വര്ഷം തികഞ്ഞ അവസരത്തിൽ ബിജെപി വക്താവ് ഗൗരവ് ഭാട്യ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വോഡ്ക കോക്ക്ടെയിലിന്റെ മൂന്ന് വേരിയന്റുകൾ വിപണിയിൽ ഉടൻ അവതരിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
ജമ്മു കശ്മീരിന്റെ ഭാഗങ്ങൾ പാകിസ്ഥാൻ പിടിച്ചെടുക്കാൻ അനുവദിച്ചതിന്റെ ഫലം രാജ്യം മുഴുവനും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഹരി സിങ് രാജാവിൽ നിന്ന് കശ്മീർ പിടിച്ചെടുക്കുന്നതിന് കാലതാമസം വരുത്തിയതുൾപ്പെടെ അഞ്ച് വിഡ്ഢിത്തങ്ങൾ നെഹ്റു ചെയ്തുവെന്നും ഗൗരവ് ഭാട്യ പറഞ്ഞു. നെഹ്റുവിന്റെ നിലപാട് ഐക്യരാഷ്ട്ര സംഘടനയിലും തിരിച്ചടിയായെന്നും ഇക്കാര്യത്തിൽ ഹിതപരിശോധന നടത്താനുള്ള നീക്കമുണ്ടായെന്നും ബിജെപി ചൂണ്ടിക്കാണിച്ചു.
വിദ്യാർത്ഥികളോട് മോശമായി സംസാരിച്ചു: ട്യൂഷൻ സെന്റർ ഉടമ പിടിയിൽ
‘മറ്റു നാട്ടുരാജ്യങ്ങൾ യാതൊരു ഹിതപരിശോധനയും കൂടാതെയാണ് ഇന്ത്യയോട് കൂട്ടിച്ചേർത്തത്. മറ്റു നാട്ടുരാജ്യങ്ങൾ കൂട്ടിച്ചേർക്കുന്നതു പോലെ ജമ്മു കശ്മീർ കൂട്ടിച്ചേർത്താൽ ഭീകരവാദമുണ്ടാകുമെന്ന് നെഹ്റു കരുതി. ഇതിന്റെ ഭാഗമായി കശ്മീരിന് പ്രത്യേക പദവി നൽകുകയും ചെയ്തു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെയാണ് ഈ തെറ്റുകളെല്ലാം തിരുത്തിയത്,’ ഗൗരവ് ഭാട്യ വ്യക്തമാക്കി.
Post Your Comments