
റാഡിക്കോ ഖൈതാൻ ലിമിറ്റഡ് മാജിക് മൊമെന്റിന്റെ മൂന്ന് പുതിയ കോക്ക്ടെയിൽ വേരിയന്റുകൾ പുറത്തിറക്കി. പുതിയ രുചികളിൽ എത്തിയ വോഡ്ക കോക്ക്ടെയിലിൽ 4.8 ശതമാനം ആൾക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇവ മിനി ക്യാനുകളിലാണ് വാങ്ങാൻ സാധിക്കുക. റിപ്പോർട്ടുകൾ പ്രകാരം, കോസ്മോപൊളിറ്റൻ, കോള, മോജിറ്റോ എന്നിവയാണ് പുതുതായി പുറത്തിറക്കിയ വേരിയന്റുകൾ.
ഉപഭോക്താക്കളുടെ മുൻഗണനയ്ക്കനുസരിച്ചാണ് പുതിയ വേരിയന്റുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്. നിലവിൽ, ആൽക്കഹോളിന്റെ അളവ് കുറഞ്ഞ കോക്ക്ടെയിൽ പാനീയങ്ങൾ കുറവാണ്. ഈ സാധ്യത കണക്കിലെടുത്താണ് പുതിയ വേരിയന്റുകൾ പുറത്തിറക്കിയിരിക്കുന്നത്.
Also Read: കാത്തിരിപ്പുകൾക്ക് വിട, ഇന്ത്യൻ വിപണിയിലെ താരമാകാൻ നത്തിംഗ് ഇയർ (സ്റ്റിക്ക്)
ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് ഇവ ലഭിച്ചു തുടങ്ങുക. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസത്തോടെ കർണാടക, ഗോവ, മഹാരാഷ്ട്ര, ദാമൻ ആൻഡ് ദിയു തുടങ്ങിയ ഇടങ്ങളിൽ മൂന്നു വേരിയന്റുകളും വിൽപ്പനയ്ക്ക് എത്തും.
Post Your Comments