നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉലുവ. ഭക്ഷണങ്ങൾക്ക് രുചി നൽകുന്നതിന് പുറമേ, ആരോഗ്യം വർദ്ധിപ്പിക്കാനും ഉലുവ വളരെ നല്ലതാണ്. ഉലുവ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
അസിഡിറ്റി ഉള്ളവർ വെറും വയറ്റിൽ കുതിർത്ത് വച്ച ഉലുവ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ദഹന പ്രശ്നങ്ങൾ അകറ്റി, അസിഡിറ്റി ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് സാധിക്കും. കൂടാതെ, ശരീരത്തിന് ദോഷകരമായ വിഷ വസ്തുക്കളെ പുറന്തള്ളാനും ഉലുവ മികച്ച ഓപ്ഷനാണ്.
Also Read: മുടി കൊഴിച്ചില്‍ അകറ്റാൻ ബദാം എണ്ണയും ഒലിവ് ഓയിലും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉലുവ വെള്ളം ശീലമാക്കാവുന്നതാണ്. പ്രമേഹം നിയന്ത്രിക്കുന്നതിന് പുറമേ, കൊളസ്ട്രോളിനെതിരെയും പോരാടാനുള്ള കഴിവ് ഉലുവയ്ക്ക് ഉണ്ട്.
ഉലുവയിൽ വിറ്റാമിൻ കെ, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചർമ്മ സംരക്ഷണം നിലനിർത്താൻ ഈ വിറ്റാമിനുകൾക്ക് പ്രത്യേക കഴിവുണ്ട്. ഉലുവ വെള്ളം കുടിച്ചാൽ, മുഖക്കുരു, കണ്ണിന് താഴെയുള്ള കരുവാളിപ്പ് എന്നിവ ഇല്ലാതാക്കാൻ കഴിയും.
Post Your Comments