വണ്ണപ്പുറം: നിയന്ത്രണം വിട്ട് മറിഞ്ഞ കംപ്രസറിന്റെ അടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. വെണ്മറ്റം ഇല്ലിക്കൽ അനുവിന്റെ മകൻ അഖിൽ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോളായിൽ ബിനോയിയുടെ മകൻ കാർത്തിക്കി (17) ന് പരിക്കേറ്റു.
Read Also : കൊച്ചിയിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു, കൂടെ താമസിച്ച ആൾക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
ഇന്നലെ വൈകുന്നേരം 6.45 ഓടെ വണ്ണപ്പുറം 70 ഏക്കറിനു സമീപം ആനശേരി വളവിലായിരുന്നു അപകടം. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കംപ്രസർ തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. ഇതിനടിയിൽപ്പെട്ട അഖിലിനെ നാട്ടുകാർ ചേർന്ന് കംപ്രസർ ഉയർത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ബിന്യ. അമ്മ: മിനി. സഹോദരൻ: അനന്തു.
Post Your Comments