തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിവസം. നൂറാം ദിനമായ നാളെ കരയിലും കടലിലും സമരം നടത്തി സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം.
ജൂലൈ 20ന് സെക്രട്ടറിയേറ്റിൽ തുടങ്ങിയ സമരം ഓഗസ്റ്റ് 16നാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചർച്ച നടത്തി എങ്കിലും ചര്‍ച്ച എങ്ങും എത്തിയിട്ടില്ല. മുഖ്യമന്ത്രി ലത്തീൻ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തി.
എന്നിട്ടും തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നാവശ്യത്തിൽ തട്ടി സമവായം നീളുകയാണ്. നാളെ മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജനകൺവെൻഷൻ നടക്കും.
Post Your Comments