KeralaLatest NewsNews

അകാരണമായി പോലീസ് തടഞ്ഞതോടെ പി.എസ്‌.സി പരീക്ഷ എഴുതാനായില്ല, പരാതി: പോലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പോലീസ് തടഞ്ഞതോടെ പി.എസ്‌.സി പരീക്ഷ എഴുതാനായില്ലെന്ന് യുവാവിന്റെ പരാതി. രാമനാട്ടുകര അരുണ്‍ നിവാസില്‍ അരുണ്‍ ആണ് പോലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഉദ്യോഗാര്‍ഥിയെ തടഞ്ഞുവച്ച സി.പി.ഒ രഞ്ജിത് പ്രസാദിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

മീഞ്ചന്ത ജി.വി.എച്ച്.എസ് സ്‌കൂളായിരുന്നു പരീക്ഷാകേന്ദ്രം. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗത തടസം ഉണ്ടായി. തടസം തീര്‍ന്ന് പരീക്ഷാ സെന്ററിലെത്താന്‍ വൈകുമെന്ന് ഉറപ്പായതോടെ ഫറോക്ക് പുതിയ പാലത്തില്‍ നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവുകയായിരുന്നു. ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ബൈക്ക് തടയുകയും ഉദ്യോഗസ്ഥന്‍ താന്‍ സഞ്ചരിച്ച ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പോലീസുകാരന്‍ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പായി പരീക്ഷാ കേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് അരുണ്‍ പറയുന്നു.

പിന്നീട് 1. 20 ഓടെ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. 1. 55 വരെ അരുണിനെ ഒരു കാരണവും ഇല്ലാതെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ എസ്‌.ഐ ഹനീഫ ഇടപെടുകയും അരുണിനെ പോലീസ് ജീപ്പില്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കുയും ആയിരുന്നു. റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പരീക്ഷാ നടത്തിപ്പുകാര്‍ അനുവദിച്ചില്ല. പോലീസ് നേരിട്ട് ഇടപെട്ടെങ്കിലും ഒ.എം.ആര്‍ ഷീറ്റ് ക്യാന്‍സല്‍ ചെയ്തെന്നറിയിച്ചു. അതോടെ, അരുണിനെ പോലീസ് ജീപ്പില്‍ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും കോടതിയില്‍ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് അവര്‍ അരുണിനെ പറഞ്ഞു വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button