കൊട്ടാരക്കര: നാട്ടുകാർ ആശുപത്രിയിലെത്തിച്ച മകൻ മരിച്ച വിവരമറിയിക്കാൻ വീട്ടിലെത്തിയപ്പോൾ അമ്മയേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകം പനവേലി മടത്തിയറ കക്കാട് പുത്തൻപുരക്കൽ വീട്ടിൽ ചെല്ലമ്മ (75), മകൻ സന്തോഷ് (45) എന്നിവരാണ് മരിച്ചത്.
Read Also : വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ റെയ്ഡ് : കഞ്ചാവും മദ്യവും പിടികൂടി, 4 പേർ പിടിയിൽ
ഇന്നലെ രാവിലെ വീടിനുള്ളിൽ അവശനിലയിലായിരുന്ന സന്തോഷിനെ നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലെത്തിച്ചത്. സന്തോഷ് ആശുപത്രിയിൽ മരിച്ചു. വിവരം പൊലീസിലറിയിച്ചതിനെ തുടർന്ന്, മരണവിവരമറിയിക്കാൻ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ചെല്ലമ്മയെയും മരിച്ച നിലയിൽ കാണപ്പെട്ടത്.
മരണങ്ങളിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടിണി മൂലമാണ് ചെല്ലമ്മ മരിച്ചതെന്നും അമിത മദ്യപാനമാണ് സന്തോഷിന്റെ മരണകാരണമെന്നുമാണ് നിഗമനം.
Post Your Comments