KollamLatest NewsKeralaNattuvarthaNews

മ​ക​ൻ മ​രി​ച്ച വി​വ​ര​മ​റി​യി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​മ്മ​യും മ​രി​ച്ച നി​ല​യി​ൽ

വാ​ള​കം പ​ന​വേ​ലി മ​ട​ത്തി​യ​റ ക​ക്കാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ചെ​ല്ല​മ്മ (75), മ​ക​ൻ സ​ന്തോ​ഷ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ക​ൻ മ​രി​ച്ച വി​വ​ര​മ​റി​യി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​മ്മ​യേ​യും വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ള​കം പ​ന​വേ​ലി മ​ട​ത്തി​യ​റ ക​ക്കാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ചെ​ല്ല​മ്മ (75), മ​ക​ൻ സ​ന്തോ​ഷ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : വ​ര്‍​ക്ക​ല​യി​ൽ റി​സോ​ര്‍​ട്ടു​ക​ളി​ൽ റെയ്ഡ് : ക​ഞ്ചാ​വും മ​ദ്യ​വും പി​ടി​കൂ​ടി, 4 പേർ പിടിയിൽ

ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന സ​ന്തോ​ഷി​നെ നാ​ട്ടു​കാ​രി​ൽ ചി​ല​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ​ന്തോ​ഷ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. വി​വ​രം പൊലീ​സി​ല​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, മ​ര​ണ​വി​വ​ര​മ​റി​യി​ക്കാ​ൻ പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ചെ​ല്ല​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

മ​ര​ണ​ങ്ങ​ളി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ട്ടി​ണി മൂ​ല​മാ​ണ് ചെ​ല്ല​മ്മ മ​രി​ച്ച​തെ​ന്നും അ​മി​ത മ​ദ്യ​പാ​ന​മാ​ണ് സ​ന്തോ​ഷി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നു​മാ​ണ് നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button