ഇടുക്കി: അതിദ്രരിദ്രരെ കണ്ടെത്തുന്ന അതിദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതി പ്രകാരമുള്ള ഗുണഭോക്‌താക്കൾക്ക് നൽകുന്ന അവകാശ രേഖകളുടെ കട്ടപ്പന നഗരസഭാതല വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ വാർഡ് കൗൺസിലർ ബിന്ദുലതാ രാജുവിന് നൽകി നിർവ്വഹിച്ചു.
പരമ ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളെ ഓരോന്നായെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി അവ പരിഹരിക്കാനാവശ്യമായ ഇടപെടൽ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി അഞ്ചുവർഷം കൊണ്ട് കേരളത്തെ അതിദരിദ്രരില്ലാത്തതും ഗുണനിലവാരമുള്ള ജീവിതം നയിക്കുന്നതുമായ ജനസമൂഹമാക്കി മാറ്റും.
നഗരസഭാ പരിധിയിലുള്ള അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കൾക്ക് എല്ലാവർക്കും റേഷൻ കാർഡ്, ആധാർ കാർഡ് എൻറോൾമെന്റ്, ബാങ്ക് അക്കൗണ്ട് എന്നിവയടങ്ങുന്ന അവകാശ രേഖകൾ നൽകിക്കഴിഞ്ഞെന്ന് ചെയർപേഴ്സൺ അറിയിച്ചു. വാർഡ് കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Post Your Comments