ErnakulamLatest NewsKeralaNattuvarthaNews

നഗരത്തെ ഞെട്ടിച്ച്‌ ബാറിലെ വെടിവെയ്പ്പ് , നാലുമണിക്ക് നടന്ന ആക്രമണം പോലീസിൽ അറിയിച്ചത് രാത്രി, ബാര്‍ പൂട്ടി പൊലീസ്

ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്.

കൊച്ചി: നഗരത്തെ ഞെട്ടിച്ച്‌ കുണ്ടന്നൂരിലെ ബാറില്‍ വെടിവെയ്പ്പ്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് കുണ്ടന്നൂരിലെ ഒജീസ് കാന്താരി ബാറില്‍ വെടിവെയ്പ്പ് നടന്നത്. ഇതിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

എന്നാല്‍, അക്രമികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുന്നതായി പൊലീസും അറിയിച്ചു.

read also: കേരളത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത രസകരമായ വസ്തുതകൾ

നാലുമണിക്ക് നടന്ന സംഭവം ഏഴുമണിയോട് മാത്രമാണ് ബാര്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്. മദ്യലഹരിയില്‍ രണ്ടുപേര്‍ ഭിത്തിയിലേക്ക് രണ്ടു റൗണ്ടാണ് വെടിയുതിര്‍ത്തത്. ബാര്‍ പൊലീസ് പൂട്ടി. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button