Latest NewsNewsBusiness

സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

നിഫ്റ്റി 74.50 പോയിന്റ് ഇടിഞ്ഞ് 17,656.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്

സൂചികകൾ ദുർബലമായതോടെ വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ചു. ഏഴു ദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. സെൻസെക്സ് 287.70 പോയിന്റ് ഇടിഞ്ഞു. ഇതോടെ, സെൻസെക്സ് 59,543.96 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 74.50 പോയിന്റ് ഇടിഞ്ഞ് 17,656.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചിക 0.4 ശതമാനം നേട്ടം കൈവരിച്ചപ്പോൾ സ്മോൾക്യാപ് സൂചിക 0.3 ശതമാനം നഷ്ടം നേരിട്ടു. ഇന്ന് വിപണിയിൽ 1,378 കമ്പനികളുടെ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം, 1,951 ഓഹരികൾ ഇടിഞ്ഞും, 106 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ലാർസൺ & ടർബോ, ഐഷർ മോട്ടേഴ്സ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, നെസ്‌ലെ ഇന്ത്യ, എച്ച്യുഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button