തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയ്ക്കെതിരെ പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണസംഘം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ സന്ദര്‍ശിച്ചു. ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു.
അതേസമയം, എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്നലെ രാവിലെ പത്ത് മുതല്‍ അഞ്ചര വരെ എംഎല്‍എയെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചത്.
മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. മൊബൈല്‍ ഫോണ്‍ ഇന്നലെ അന്വേഷണസംഘത്തിന് നല്‍കിയിരുന്നു. ഈ ഫോണ്‍ തന്നെയാണോ സംഭവ ദിവസങ്ങളില്‍ എംഎല്‍എ ഉപയോഗിച്ചത് എന്നറിയാനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Post Your Comments