
സോഷ്യൽ മീഡിയയുടെ ഇന്നത്തെ ആഘോഷം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട പി ശ്രീരാമ കൃഷ്ണന്റെ ചില സ്വകാര്യ ഫോട്ടോകളാണ്. മലയാളി സദാചാര പൊതുബോധത്തിന് ആഘോഷിക്കാനും സ്വയം ഇക്കിളിപ്പെടാനും ഈ ചിത്രങ്ങൾ ധാരാളമെന്നും എന്നാൽ കിടപ്പറ കഥകളല്ല അഴിമതിയെ കുറിച്ചാണ് അറിയേണ്ടത് അത് വിട്ടുപോകരുതെന്നും സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ശ്രീജയുടെ പ്രതികരണം.
കുറിപ്പ് പൂർണ്ണ രൂപം,
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സി പി ഐ എം നേതാവ് പി ശ്രീരാമ കൃഷ്ണന്റെ ചില സ്വകാര്യ ഫോട്ടോകൾ പുറത്ത് വിട്ടിരിക്കുകയാണല്ലോ … മലയാളി സദാചാര പൊതുബോധത്തിന് ആഘോഷിക്കാനും സ്വയം ഇക്കിളിപ്പെടാനും അത് തന്നെ ധാരാളം …
read also: വയനാട് കടുവാ ആക്രമണം: കൂടുതൽ നടപടിക്ക് വനം വകുപ്പ്
വിഷയം അതല്ല ശ്രീരാമ കൃഷ്ണനും സ്വപ്ന സുരേഷും തമ്മിൽ എന്തെങ്കിലും സ്വകാര്യ ബന്ധമുണ്ടെങ്കിൽ അതവരുടെ കാര്യം അത് പുറത്തു വിടാം വിടാതിരിക്കാം … അവർ സെൽഫി അയക്കുകയോ വീഡിയോ കാൾ ചെയ്യുകയോ ചെയ്യട്ടെ അതവരുടെ മാത്രം കാര്യം … എന്നാൽ ശ്രീരാമ കൃഷ്ണൻ അധികാരം കയ്യാളിയിരുന്ന ഒരു രാഷ്ട്രീയ നേതാവും സ്വപ്ന സുരേഷ് സ്വർണ്ണ ക്കടത്ത് കേസിലെ പ്രതിയുമാണ് … ഒരു ക്രിമിനലുമായി അധികാരത്തിന്റെ ബലമുള്ള രാഷ്ട്രീയ നേതാവിന് ഉണ്ടാകുന്ന സ്വകാര്യ ബന്ധം ആ ക്രിമിനലിന് എന്തൊക്കെ സഹായങ്ങൾ നൽകാൻ സാധ്യതയുണ്ട് എന്നത് ഒരു സുപ്രധാന വിഷയമല്ലേ …
വിഷയമാണ് …
മുൻപ് സോളാർ തട്ടിപ്പ് കേസിൽ സരിതയുടെ കിടപ്പറയ്ക്ക് പിന്നാലെ പൊതുബോധത്തെ നയിച്ച മാധ്യമങ്ങളോടും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്… കിടപ്പറ കഥകളല്ല അഴിമതിയെ കുറിച്ചാണ് അറിയേണ്ടത്…
ഇവിടേയും അത് തന്നെ പറയുന്നു ശ്രീരാമ കൃഷ്ണനും സ്വപ്നയുമല്ല വിഷയം അധികാരമുണ്ടായിരുന്ന രാഷ്ട്രീയ നേതാവും ക്രിമിനൽ കേസിലെ പ്രതിയുമാണ് വിഷയം …
അതല്ല ആ ഫോട്ടോകൾ വ്യാജമാണെങ്കിൽ ശ്രീരാമ കൃഷ്ണൻ സ്വപ്നക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകണം …
Post Your Comments