നായിക, മോഡല്‍, അവതാരക എന്നീ നിലകളില്‍ പേരെടുത്ത വ്യക്തിയാണ് ശാലിനി നായര്‍. ബിഗ് ബോസ് സീസൺ ഫോറിലൂടെയാണ് ശാലിനി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായത്. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. കഴിഞ്ഞ ദിവസം ശാലിനി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശാലിനിയുടെ ഒരു വീഡിയോയ്ക്ക് വളരെ മോശമായി കമന്റ് ചെയ്തയാൾക്കുള്ള കുറിക്ക് കൊള്ളുന്ന മറുപടിയാണ് ശാലിനി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
കഴുത എന്ന് തന്നെ മൂന്ന് തവണയോളം വിളിച്ചപ്പോഴാണ് താരം പ്രതികരണ വീഡിയോയും കുറിപ്പും പങ്കുവച്ചത്. നിങ്ങളില്‍ ഒരു ‘കഴുത പുരാണം’ എന്ന് പറഞ്ഞുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ:
കഴുത പുരാണം
എല്ലാരും കാണുകയും കേള്‍ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കട്ടെ, ഇന്ന് ചോദ്യോത്തരത്തില്‍ പല തവണ ഞാന്‍ ഇഗ്നോര്‍ ചെയ്തിട്ടും എനിക്ക് വന്ന ഒരു കമന്റ് ആണ് ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ കാരണമായത്. എങ്ങിനെയെങ്കിലും ഒരു തീ പുകഞ്ഞു കിട്ടാന്‍ ടിയാന് കുറേ പരിശ്രമിച്ചു, അതിന് അദ്ദേഹം പ്രതീക്ഷിച്ച മറുപടി എന്നില്‍ നിന്നുണ്ടാകാത്തത് കൊണ്ടാകാം ‘ഇങ്ങനെയുള്ള കഴുതയൊക്കെ വേഗം എവിക്ട് ആയി വീട്ടില്‍ വന്നിരുന്നെന്നും വരും ‘ എന്നും പുള്ളി കമന്റ് ചെയ്തു, ഒരു തവണ ഞാന്‍ കണ്ടു മൈന്‍ഡ് ചെയ്തില്ല രണ്ടാമത്തെ തവണ വീണ്ടും കണ്ടു പോട്ടേന്നു വച്ചു, ഞാന്‍ കാണാന്‍ വേണ്ടി തന്നവയാവണം പാവം കഷ്ടപ്പെട്ട് മൂന്നാമതും അതേ കമന്റ് എന്റെ ശ്രദ്ധയില്‍ പെടാന്‍ വേണ്ടി വീണ്ടും ഇട്ടു. എങ്കില്‍ പിന്നെ അദ്ദേഹത്തെ നിരാശനാക്കേണ്ട എന്ന് എനിക്ക് തോന്നി, താങ്കള്‍ ഇത് കാണുക മാത്രമല്ല അക്ഷരാഭ്യാസം ഉണ്ടെങ്കില്‍ ഇത് ഒരു രണ്ട് തവണ വായിച്ചേക്കൂ ആ ബുദ്ധിയുള്ള തലയില്‍ രണ്ട് തവണ സ്കോര്‍ ആയിക്കോട്ടെ നമുക്ക് അടുത്ത കമന്റ് സെറ്റ് ആക്കണ്ടേ. അപ്പൊ ഇത്രേ ഉള്ളൂ കാര്യം ചേട്ടാ.. അല്ലെങ്കില്‍ ഛേ ഛീ.. നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും. എന്നെ കാണിക്കാന്‍ ഈ കമന്റ് ഇടാന്‍ കളഞ്ഞ സമയത്തിന് കുളിക്കണ ശീലം ഒക്കെ ഉണ്ടെങ്കില്‍ ഒരു പാരച്ച്യൂട്ട് വെളിച്ചെണ്ണ വാങ്ങി നല്ല ചൂട് വെള്ളത്തിലൊന്ന് തേച്ചുരച്ച് കുളിക്കൂ.. ആ ചൂടൊക്കെ പോട്ടെ അപ്പോഴേക്കും ഞാന്‍ അടുത്ത സംഭവം കൊണ്ട് വരാം.
View this post on Instagram
Post Your Comments