ന്യൂഡല്‍ഹി: ഗ്ലോബല്‍ ടെക്നോളജി കമ്പനിയായ ഫിലിപ്സ് 4000 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായാണ് നടപടിയെന്ന് കമ്പനി അതിന്റെ മൂന്നാം പാദ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അറിയിച്ചു.
മൂന്നാം പാദത്തിലെ വിപണിയില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനും ഉത്പന്നങ്ങളുടെ വിതരണത്തിനും വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്ന് ഫിലിപ്സ് പ്രസ്താവനയില്‍ പറഞ്ഞു. 4.3 മില്യണ്‍ യൂറോയുടെ വിപണനമാണ് കമ്പനിക്ക് ഈ പാദത്തില്‍ ഉണ്ടായത്. വിപണനത്തില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
‘4000 ഓളം ജീവനക്കാരെ ഒഴിവാക്കുക എന്നത് കഠിനമായ തീരുമാനമാണ്. പക്ഷേ, അത് അടിയന്തരമായി സ്വീകരിക്കേണ്ടതുമാണ്. ഇത് നിസ്സാരമായി കാണുന്നില്ല. ഈ നടപടി ബാധിക്കുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് തന്നെ ഇത് നടപ്പാക്കും’, ഫിലിപ്സ് സി.ഇ.ഒ റോയ് ജേക്കബ്സ് പറഞ്ഞു.
Post Your Comments