ലണ്ടന്‍: ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സുനകിനെ ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു. കൊട്ടാരത്തിന്റെ 1844-ാം മുറിയില്‍ വച്ചായിരുന്നു ചടങ്ങ്. ബക്കിംഗ് ഹാം
കൊട്ടാരത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തിയ പുതിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
‘മോശം ഉദ്ദേശ്യത്തോടെയല്ലെങ്കിലും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നെ തിരഞ്ഞെടുത്തത് അതു തിരുത്താന്‍ വേണ്ടിയാണ്. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ വരും. വെല്ലുവിളികളെ അനുകമ്പയോടെ നേരിടും. രാജ്യത്തെ ഏകീകരിക്കും’ – സുനക് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയായതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുകയാണ്. ധനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളില്‍ ആരാണ് ചുമതലയേല്‍ക്കുക എന്നതിലാണ് ജനങ്ങള്‍ ആകാംക്ഷാപൂര്‍വം നോക്കിയിരിക്കുന്നത്. നിലവിലെ ധനമന്ത്രി ജെറമി ഹണ്ടിന് സ്ഥാനം നഷ്ടമാകുമോ എന്നും ഉറ്റുനോക്കുന്നു.
Post Your Comments