Latest NewsKeralaNews

കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര: അർഹതയുള്ളവർക്ക് മാത്രമായി ചുരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും സൗജന്യ യാത്ര നൽകുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണം സൗജന്യ യാത്രാ പാസെന്ന് കോടതി കെഎസ്ആർടിസിയ്ക്ക് നിർദ്ദേശം നൽകി. കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ‘വീട്ടിൽ വന്നത് അർദ്ധരാത്രിയിൽ, കൂടെ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല’: കടകംപള്ളിക്ക് ചെക്ക് വെച്ച് സ്വപ്ന സുരേഷ്

സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എംപിമാരും, എംഎൽഎമാരും അടക്കമുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നതെന്ന് കോടതി ചോദിക്കുന്നു. ഇത് എങ്ങനെ നീതികരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.

ദിവ്യാംഗനർ ഉൾപ്പെടെയുള്ളവർക്കായിരിക്കണം സൗജന്യയാത്ര നൽകേണ്ടത്. വിദ്യാർത്ഥികൾ അടക്കം അർഹരായവരിലേക്ക് സൗജന്യയാത്ര ചുരുക്കണമെന്നാണ് കോടതി നൽകിയിട്ടുള്ള നിർദ്ദേശം. ജീവനക്കാർക്ക് മാസ ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി എങ്ങനെയാണ് ഇത്രമാത്രം സൗജന്യ പാസുകൾ നൽകുന്നതെന്ന ചോദ്യവും കോടതി ഉയർത്തിക്കാട്ടി. മുൻ എംഎൽഎമാർ എംപിമാർ എന്നിവർക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്രയാണ് ലഭിക്കുന്നത്.

Read Also: കണ്ണടച്ച് കിടക്കുന്ന ശ്രീരാമകൃഷ്ണന്റെ ഫോട്ടോ പുറത്തുവിട്ട് സ്വപ്ന: വെറുതെയല്ല വാട്ട്സ്ആപ്പ് ഹാങ് ആയതെന്ന് ട്രോളന്മാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button