തിരുവനന്തപുരം :സംസ്ഥാനത്തെ 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഇന്നു രാവിലെ 11.30 ന് അകം രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ അസാധാരണ നിര്‍ദ്ദേശം വിസിമാര്‍ തള്ളിയതോടെ ഗവര്‍ണറുടെ അടുത്ത നടപടി നിര്‍ണായകം. രാജിവയ്ക്കാന്‍ വിസിമാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചതോടെ ഇവര്‍ നിയമവഴി തേടുകയാണ്.
കണ്ണൂര്‍, എംജി, കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ വിഷയത്തില്‍ നിയമോപദേശം തേടി. ആറു വിസിമാര്‍ ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കി. വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. വൈകിട്ട് നാലുമണിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്), എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാര്‍ക്കാണ് രാജിവയ്ക്കാന്‍ രാജ്ഭവന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചായിരുന്നു ഗവര്‍ണറുടെ ഉത്തരവ്.
Post Your Comments