Latest NewsKeralaNews

സംസ്ഥാന മിനി മാരത്തൺ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി: ആയിരം പേർ പങ്കെടുത്തു

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്മക യുവത്വം എന്ന മുദ്രാവാക്യവുമായി കളമശ്ശേരി മണ്ഡലത്തിലെ എംഎൽഎയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ നേതൃത്വത്തിൽ കുസാറ്റ്, കേരള സ്‌പോർട്‌സ് കൗൺസിൽ, യുവജനക്ഷേമ ബോർഡ് തുടങ്ങിയവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന മിനി മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Read Also: വി​വാ​ഹാ​ഭ്യ​ർ​ത​ഥ​ന നി​ര​സി​ച്ച​തിന് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യു​വാ​വ്: ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

യു സി കോളേജിൽ നിന്നും ആരംഭിച്ച മാരത്തൺ മന്ത്രി പി രാജീവും ഫുട്‌ബോൾ താരം സി കെ വിനീതും ഒളിമ്പ്യൻ മേഴ്‌സിക്കുട്ടന്റെ സാന്നിധ്യത്തിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. യു സി കോളജിൽ നിന്നും കളമശേരി വരെ 18.5 കിലോമീറ്റർ ദൂരത്തിലാണ് മാരത്തൺ സംഘടിപ്പിച്ചത്. ലഹരിക്കെതിരെ സർക്കാർ ആവിഷ്‌കരിച്ചിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒപ്പം കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സമഗ്ര കായിക വികസന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാർഡ് തലത്തിൽ ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിക്കും.

ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ, കബഡി, അത്ലറ്റിക്‌സ് എന്നീ ഏഴ് ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. പഞ്ചായത്ത് – നഗരസഭ അടിസ്ഥാനത്തിൽ ആദ്യഘട്ട മത്സരങ്ങൾ സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്നവർ അതാത് തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു മത്സരിക്കും. മത്സരത്തിൽ വിജയിക്കുന്നവർക്ക് മിനിസ്റ്റേഴ്‌സ് ട്രോഫി സമ്മാനിക്കും. തിരഞ്ഞെടുക്കുന്ന കുട്ടികൾ ഏപ്രിലിൽ ആരംഭിക്കുന്ന സ്‌പോർട്‌സ് അക്കാഡമിയിലേക്കു പ്രവേശനത്തിനു യോഗ്യത നേടും. ഏഴ് കായിക വിഭാഗങ്ങളിലുമായി 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് അഞ്ചു വർഷം പരിശീലനം നൽകി സംസ്ഥാന, ദേശീയ, അന്തർദേശീയ താരങ്ങളെ വാർത്തെടുക്കുക എന്നതാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് മാരത്തൺ സംഘടിപ്പിച്ചത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്തത് കൂടാതെ രജിസ്‌ട്രേഷനും ഉൾപ്പെടെ ആയിരംപേർ മരത്തണിൽ പങ്കാളികളായി. വനിതാ വിഭാഗത്തിൽ എം.എ കോളേജ് സ്‌പോർട്‌സ് അക്കാഡമിയിലെ കെ. ശ്വേതയും പുരുഷ വിഭാഗത്തിൽ ഇതേ കോളേജിലെ ഷെറിൻ ജോസും വിജയികളായി. ഏലൂർ നഗരസഭ അധ്യക്ഷൻ എ ഡി സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, യു സി കോളേജ് പ്രിൻസിപ്പൽ ഡോ പുന്നൂസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Also: ആഗോള പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ ആഗ്രഹിക്കുന്നു: ഋഷി സുനാക്കിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button