മെല്‍ബണ്‍: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടില്ലെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സെമി ഫൈനലിൽ എത്തുമെന്നാണ് ഉത്തപ്പയുടെ പ്രവചനം. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ് തുടങ്ങിയതാണ് ഇന്ത്യക്ക് അന്ന് തിരിച്ചടിയായത്.
2007ലെ ടി20 പ്രഥമ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായിരുന്നു. 2014ൽ ഫൈനലിൽ തോറ്റപ്പോൾ, 2016ൽ സെമിയിൽ പുറത്തായി. ഇക്കുറി ലോകകപ്പില്‍ സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ മലര്‍ത്തിയടിച്ചാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.
തുടക്കത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ വിരാട് കോഹ്ലി കാഴ്‌ചവെച്ച തകർപ്പൻ ഇന്നിംഗ്സാണ് മികച്ച ജയമൊരുക്കിയത്. കോഹ്ലി 53 പന്തില്‍ ആറ് ഫോറും 4 സിക്‌സും ഉള്‍പ്പടെ 82 റണ്‍സുമായി പുറത്താകാതെ നിന്നു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ടീം ഇന്ത്യ നേടി.
Read Also:- സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത: വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും
അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിനാണ് വിജയ റണ്‍ നേടിയത്. 37 പന്തില്‍ 40 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും നാല് വീതവും സൂര്യകുമാര്‍ യാദവ് 15നും പുറത്തായിരുന്നു. നേരത്തെ ബൗളിംഗില്‍ മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹര്‍ദ്ദിക് പാണ്ഡ്യയും തിളങ്ങി. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും നേടി.
Post Your Comments