KeralaLatest NewsNews

‘മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല’ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുത്

മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല, സമൂഹത്തിന് മുന്നില്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല, സമൂഹത്തിന് മുന്നില്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സംസാരിക്കുന്നതിനിടയില്‍ കേരളത്തിലേക്ക് മറ്റ് നിക്ഷേപങ്ങളൊന്നും വരില്ല, മദ്യവും ലോട്ടറിയുമാണ് ഇവിടത്തെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ എന്ന് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയത്.

Read Also: രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നിര്‍ദ്ദേശം വിസിമാര്‍ തള്ളി: ഗവര്‍ണറുടെ നടപടി നിര്‍ണായകം

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് (ഐസിആര്‍ഐഇആര്‍) നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘കേരളത്തിന്റെ ബജറ്റ് രേഖകള്‍ നോക്കിയാല്‍ തന്നെ ഇവിടെ മറ്റു നികുതിവിഭാഗങ്ങള്‍ എക്‌സൈസ് നികുതിയേക്കാള്‍ മുന്നിലാണെന്ന് കാണാം. ഇന്ത്യന്‍ ഭരണരീതി അനുസരിച്ചു കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷനികുതികള്‍ ചുമത്താനുള്ള അധികാരമുള്ളൂ. ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ നികുതിയധികാരങ്ങളേ നിലവില്‍ ഉള്ളൂ’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറും അതിന് കൂട്ടുനില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ വര്‍ഗീയവാദത്തിന് തീറെഴുതാന്‍ പലകാരണങ്ങളാല്‍ താല്പര്യമുണ്ടാവാം. അത്തരം നീക്കങ്ങളെ ഇവിടെ ശക്തമായിതന്നെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button