Latest NewsIndiaNews

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി

സംഭവ ദിവസം ഉച്ചകഴിഞ്ഞു മൂന്നിന് പി.എച്ച്.സിയില്‍ നഴ്‌സ് മാത്രമുള്ള സമയത്താണ് നാലംഗ സംഘം എത്തിയത്

റാഞ്ചി: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ച്ചിപി ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് 17 വയസുകാരനുള്‍പ്പടെ മൂന്നു പേരെ പോലീസ് പിടികൂടി. രക്ഷപ്പെട്ട ഒരു പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും സംഭവം പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും നഴ്സ് പറഞ്ഞു.

Read Also: കേരളത്തില്‍ കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായി വിവരം:പോലീസ് സ്റ്റേഷനുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം

സംഭവ ദിവസം ഉച്ചകഴിഞ്ഞു മൂന്നിന് പി.എച്ച്.സിയില്‍ നഴ്സ് മാത്രമുള്ള സമയത്താണ് നാലംഗ സംഘം എത്തിയത്. ദീപാവലി പ്രമാണിച്ച് മറ്റു ജീവനക്കാര്‍ അവധിയിലായിരുന്നു. സെന്ററിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ നഴ്സിനെ പിടിച്ചു കിടത്തിയശേഷം കൈകാലുകള്‍ ബന്ധിക്കുകയും, ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തിനുശേഷം വീട്ടിലെത്തിയ നഴ്സ് വിവരം ബന്ധുക്കളെ ധരിപ്പിക്കുകയും തുടര്‍ന്ന് കേസ് കൊടുക്കുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഭൂപേഷ് ബാഗല്‍ നയിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെ ബി.ജെ.പി. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

ഉള്‍പ്രദേശങ്ങളില്‍ ഒറ്റയ്ക്കു ജോലി നോക്കേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button