തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാനുള്ള തീരുമാനമാണ് ഗവർണർ നടത്തുന്നതെന്ന് കാനം പറഞ്ഞു.
Read Also: ബന്ധുവായ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചു: രണ്ട് ഭാര്യമാരുള്ള പോലീസുകാരനെതിരെ കേസെടുത്തു
ഗവർണറുടെ നീക്കം കേരളത്തിനെതിരാണ്. ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന കാര്യം എൽഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ഗവർണർ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവർണറാണ്. പോലീസിന് കത്ത് അയക്കാൻ ഗവർണർക്ക് എന്ത് അധികാരമെന്നും കാനം ചോദിച്ചു
അതേസമയം, 9 വൈസ് ചാൻസിലർമാരോട് രാജി സമർപ്പിക്കാനാവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഒക്ടോബർ 25,26) സംസ്ഥാനത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ഒക്ടോബർ 25, 26 തീയതികളിൽ സംസ്ഥാനത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: പാക് മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫിനെ കെനിയൻ പോലീസ് വെടി വെച്ച് കൊന്നുവെന്ന് ഭാര്യ
Post Your Comments