കാര്‍ഗില്‍ : പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാര്‍ഗില്‍ ജവാന്മാര്‍ക്കൊപ്പം. ഇന്ന് രാവിലെ 9 മണിയോടെ കാര്‍ഗില്‍ മലനിരകളിലെ സൈനിക കേന്ദ്രത്തില്‍ പ്രധാനമന്ത്രി പറന്നിറങ്ങി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാവിലെ 9 മണിയോടെ നരേന്ദ്ര മോദി പറന്നിറങ്ങിയത്.
കഴിഞ്ഞവര്‍ഷം ജമ്മുവിലെ നൗഷേരയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. പ്രധാനമന്ത്രിയായി 2014ല്‍ ചുമതലയേറ്റ ശേഷം എല്ലാ വര്‍ഷവും എല്ലാ വര്‍ഷവും സൈനികര്‍ക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്.
സൈനികര്‍ രാജ്യത്തിന്റെ കവചമാണെന്നും അവര്‍ക്കൊപ്പമാണ് രാജ്യമെന്നുമുള്ള സന്ദേശം പ്രധാനമന്ത്രി എക്കാലവും ആവര്‍ത്തിക്കുന്ന ഒന്നാണ്. ജനങ്ങള്‍ സുഖമായും ഭയമില്ലാതെയും ഉറങ്ങുന്നത് അതിര്‍ത്തിയില്‍ കൊടുംചൂടും ശൈത്യവും സഹിച്ച് സൈനികര്‍ കാവലിരിക്കുന്നത് കൊണ്ടുമാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2020ല്‍ പ്രധാനമന്ത്രി രാജസ്ഥാനിലെ ലോംഗെവാലയിലാണ് സൈനികര്‍ക്കൊപ്പം ചിലവഴിച്ചത്. സൈനികര്‍ കാവലുള്ളപ്പോള്‍ ജനങ്ങളുടെ ദീപാവലി ആഘോഷം കൂടുതല്‍ പകിട്ടോടെ നടക്കുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി അന്ന് ജനങ്ങളുമായി പങ്കുവെച്ചത്. 2019ല്‍ ജമ്മുകശ്മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയിലെ സൈനിക ക്യാമ്പിലേയ്ക്കാണ് പ്രധാനമന്ത്രി പറന്നിറങ്ങിയത്. സൈനികര്‍ തന്റെ സ്വന്തം കുടുംബമാണെന്ന സന്ദേശം ചൈനയ്ക്കെതിരെ സംഘര്‍ഷത്തില്‍ നില്‍ക്കുന്ന സൈനികര്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്. അന്ന് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വ്യോമസേനാംഗങ്ങളുമായി മധുരം പങ്കിട്ടാണ് മടങ്ങിയത്.
2014ല്‍ സിയാച്ചിന്‍ മലനിരയിലും, 2015ല്‍ പഞ്ചാബ് അതിര്‍ത്തിയിലെ സൈനിക ക്യാമ്പിലും, 2016ല്‍ ഹിമാചലില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് കേന്ദ്ര ത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. 2017ല്‍ ജമ്മുകശ്മീരിലെ ബന്ദിപോറയിലും 2018ല്‍ ഉത്തരാഖണ്ഡിലെ ഹര്‍സിലിലുമാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി നാളില്‍ ഒരുമിച്ച് കൂടിയത്.
Post Your Comments