കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് ഉന്നയിച്ച ലൈംഗികാരോപണങ്ങൾ നിഷേധിച്ച് മുൻ മന്ത്രി തോമസ് ഐസക്ക്. താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും തന്റെ പേര് വെച്ചത് ബോധപൂർവ്വമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ആരോപണത്തിന് എതിരെ നിയമനടപടി വേണോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കും. ആരോപണങ്ങൾക്ക് പിന്നിൽ ബിജെപിയാണ്. സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
തോമസ് ഐസക്ക് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചിരുന്നത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് തോമസ് ഐസക്ക് പറയുകയും ചെയ്തുവെന്നായിരുന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വപ്‌ന പറഞ്ഞത്. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പി ശ്രീരാമകൃഷ്ണൻ, തോമസ് ഐസക്ക് എന്നിവർക്ക് എതിരെയും സ്വപ്‌ന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
Read Also: ദേശീയഗാനം ഏറ്റുചൊല്ലി മെൽബണിലെ ആരാധകർ: കണ്ണീർ മറയ്ക്കാനാകാതെ രോഹിത് ശർമ്മ – വീഡിയോ
Post Your Comments