KozhikodeLatest NewsKeralaNattuvarthaNews

മോ​ഷ​ണം ആ​രോ​പി​ച്ച് വിദ്യാർത്ഥിയെ ആക്രമിച്ചു : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: ബാ​ലു​ശ്ശേ​രി കോ​ക്ക​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർത്ഥി​യെ മോ​ഷ​ണം ആ​രോ​പി​ച്ച് സ്കൂ​ൾ കാ​ന്റീ​ൻ ജീ​വ​ന​ക്കാ​ര​ൻ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ കമ്മീ​ഷ​ൻ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി (റൂ​റ​ൽ) 15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

Read Also : വയോധികയെ അതി ക്രൂരമായി വെട്ടികൊലപ്പെടുത്തി : ബന്ധുവായ യുവാവ് പിടിയിൽ

സെ​പ്റ്റം​ബ​ർ 26-നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ കാ​ന്റീ​നി​ൽ​ നി​ന്ന് മി​ഠാ​യി വാ​ങ്ങി വ​രു​മ്പോ​ഴാ​ണ് കാ​ന്റീ​ൻ ജീ​വ​ന​ക്കാ​ര​ൻ സ​ജി ആ​ക്ര​മി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ത്ഥി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മുണ്ടാ​യി​ല്ല. കേ​സെ​ടു​ത്തെ​ങ്കി​ലും ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​ര​മ​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അതേസമയം, കേ​സ് ന​വം​ബ​ർ 29-ന് ​കോ​ഴി​ക്കോ​ട് സി​റ്റി​ങ്ങി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button