ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി. ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണായ റെഡ്മി എ1+ ആണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ച മോഡലാണ് റെഡ്മി എ1+ എന്നാണ് കമ്പനിയുടെ വാദം. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.
6 52 ഇഞ്ച് എച്ച്ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600 × 729 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
Also Read: ‘ഹണി റോസുമായി ചങ്ക്സ് 2 വേണം’: ആരാധകരുടെ ആവശ്യത്തെ കുറിച്ച് ഒമർ ലുലു
3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുളള ഓപ്ഷൻ ലഭ്യമാണ്. 10 വാട്സ് ചാർജിംഗ് ശേഷിയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. കറുപ്പ്, നീല, ഇളം പച്ച എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. റെഡ്മി എ1+ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,999 രൂപയാണ്.
Post Your Comments