KeralaLatest NewsNews

‘ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്, ആ കണ്ണ് നനയരുത്’: സംശയ രോഗം ശ്യാംജിത്തിനെ സൈക്കോയാക്കി

കണ്ണൂർ: പാനൂരിലെ പ്രണയപ്പകയിൽ ഞെട്ടി സംസ്ഥാനം. കാമുകിയായ വിഷ്ണുപ്രിയയെ കഴുത്തറുക്കാൻ ശ്യാംജിത്തിന് കൈ അറച്ചില്ല. കൊല്ലാൻ തന്നെ പദ്ധതിയിട്ടാണ് ഇയാൾ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. യുവതിയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി ഇയാൾ തന്നെ സ്വന്തമായുണ്ടാക്കിയതാണ്. കൊലപാതകത്തിന് പിന്നാലെ ശ്യാംജിത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വൈറലാകുന്നു. തന്റെ ഫേസ്‌ബുക്ക് പേജ് നിറയെ വിഷ്ണുപ്രിയയെ കുറിച്ചും, അവളോടുള്ള സ്നേഹത്തെ കുറിച്ചും പല ഭാവങ്ങളിലും രൂപങ്ങളിലുമാണ് ശ്യാമജിത്തിന്റെ എഴുത്ത്. 2018 ൽ സ്നേഹത്തിന്റെ നിറകുടമായ കാമുകനായി അഭിനയിച്ച ശ്യാമജിത്ത് 2022 ആയപ്പോഴേക്കും ‘ക്രൂരനായ’ കൊലയാളിയായി മാറി.

‘ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്; സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാൻ ഉണ്ടാവും; ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും; തനിച്ചാക്കില്ല ഞാൻ നിന്നെ…’ ഇതാണ് തുടക്കകാലത്ത് ശ്യാംജിത്ത് തന്റെ ഫേസ്‌ബുക്കിൽ ഏഴുതിയിരുന്നത്. ഏതായാലും ഇയാളുടെ പോസ്റ്റുകൾക്ക് താഴെ ചീത്തവിളി തുടരുകയാണ് മലയാളികൾ.

‘ദേഷ്യം നമ്മുടെ ദുർബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്. ദേഷ്യപ്പെട്ടിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പിലാക്കരുത്. കോപം വന്നാൽ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക’, ഇതാണ് ശ്യാംജിത്ത് അവസാനമായി തന്റെ ഫേസ്‌ബുക്കിൽ എഴുതിയിരുന്നത്. രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയ യുവാവിനെതിരെ ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button