ഗൂഗിളിന് അനുകൂല പ്രസ്താവന പ്രഖ്യാപിച്ച് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ (ഐടിഎടി). ഗൂഗിൾ അയർലണ്ടിലേക്ക് നടത്തിയ ഗൂഗിൾ ഇന്ത്യയുടെ പേയ്മെന്റ് റോയൽറ്റി അല്ലാത്തതിനെ തുടർന്നാണ് നികുതിക്ക് വിധേയമല്ലെന്ന് ഐടിഎടി കണ്ടെത്തിയിരിക്കുന്നത്. ഐടിഎടി ഉത്തരവ് പ്രകാരം, ഗൂഗിൾ ഇന്ത്യ ഗൂഗിൾ അയർലണ്ടിലേക്ക് അയക്കുന്ന പണം ഇടപാടുകൾ റോയൽറ്റിയായി കണക്കാക്കാൻ കഴിയില്ലെന്നാണ് വിധിച്ചത്. 72 പേജുള്ള ഉത്തരവിലാണ് അന്തിമ തീരുമാനം.
2007- 08 സാമ്പത്തിക വർഷത്തിനും 2012- 13 സാമ്പത്തിക വർഷത്തിനും ഇടയിൽ ടെക് ഭീമനായ ഗൂഗിൾ ഇന്ത്യ ഗൂഗിൾ അയർലണ്ടിലേക്ക് നടത്തിയ പേയ്മെന്റ് റോയൽറ്റിയാണെന്നും രാജ്യത്ത് നികുതി അടക്കണമെന്നും ഐടിഎടി ഉത്തരവിറക്കിയിരുന്നു. 2018-ലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പിന്നീട്, ഈ ഉത്തരവ് പരിശോധിച്ച ശേഷം ഐടിഎടിയുടെ ബംഗളൂരു ബെഞ്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. അനുകൂല വിധി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഗൂഗിൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Post Your Comments