ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍, ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നു പ്രദക്ഷിണമരുതെന്നു പറയും. അതായത് മുഴുവന്‍ പ്രദക്ഷണം പാടില്ലെന്നര്‍ത്ഥം. ശിവഭഗവാന്‍ പൊതുവെ ആദിയും അന്ത്യവും എന്നറിയപ്പെടുന്നു. അതായത് എല്ലാറ്റിന്റേയും തുടക്കവും ഒടുക്കവും. ശിവനില്‍ നിന്നും ഒഴുകുന്ന ശക്തിയ്ക്ക് അവസാനമില്ലെന്നാണ് വിശ്വാസം. ഈ ശക്തിയെ സൂചിപ്പിയ്ക്കുന്നതിനാണ് ഓവുചാല്‍ ശിവപ്രതിഷ്ഠയോടനുബന്ധിച്ചു വയ്ക്കുന്നത്.
ഓവുചാലില്‍ കൂടി വരുന്നത് ശിവചൈതന്യമാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇതിനെ മറി കടക്കുന്നത് ശിവനോടുള്ള അനാദരവെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഓവുചാലില്‍ കൂടി വരുന്നത് ശിവചൈതന്യമാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇതിനെ മറി കടക്കുന്നത് ശിവനോടുള്ള അനാദരവെന്നും വിശ്വസിയ്ക്കപ്പെടുന്നു.
Read Also : അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ
ശിവന് അഭിഷേകം നടത്തുന്ന പാലും വെള്ളവുമെല്ലാം ഇതിലൂടെ പുറത്തു വരുന്നു. ഇത് തീര്‍ത്ഥമായി കരുതി സേവിയ്ക്കുകയും ചെയ്യുന്നു. പണ്ടൊരിയ്ക്കന്‍ ശിവാരാധകനായ ഗാന്ധര്‍വ എന്ന രാജാവ് പാലഭിഷേകം നടത്തി ഓവുചാല്‍ മറികടന്നതിനാല്‍ ശക്തിയും അധികാരവുമെല്ലാം പോയെന്നും പറയപ്പെടുന്നു.
Post Your Comments