
വെഞ്ഞാറമൂട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വെഞ്ഞാറമൂട് പിച്ചിമംഗലം എസ്എസ് മൻസിലിൽ ഷംനാദിനെയാണ് (34) എക്സൈസ് പിടികൂടിയത്.
തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തു നിന്ന് എൻഡിപിഎസ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആണ് യുവാവിനെ പിടികൂടിയത്. 160 കൂൾ പാക്കറ്റുകളും 54 ശംഭു പാക്കറ്റുകളും നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റവകയിൽ ലഭിച്ച 13440 രൂപയും കാറിൽ നിന്നു പിടിച്ചെടുത്തു. പിടിച്ചെടുത്ത തുകയും തൊണ്ടി മുതലും വാഹനവും വെഞ്ഞാറമൂട് പൊലീസിന് കൈമാറി.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ എക്സ്സൈസ് ഇൻസ്പെക്ടർ നവാസ്, പ്രിവന്റീവ് ഓഫീസർ നാസറുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദീൻ, മുഹമ്മദ് മിലാദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments