ThiruvananthapuramLatest NewsKeralaNattuvarthaNews

എ​ൻ​ഡി​പി​എ​സ് സ്പെ​ഷ്യ​ൽ ഡ്രൈ​വ് : എം​ഡി​എം​എ​യു​മാ​യി യുവാവ് പിടിയിൽ

നെ​ല്ല​നാ​ട് മാ​ണി​ക്യ​മം​ഗ​ലം വെ​ട്ടു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​രു (21) വി​നെ​യാ​ണ് എക്സൈസ് അ​റ​സ്റ്റ് ചെ​യ്ത​ത്

വെ​ഞ്ഞാ​റ​മൂ​ട്: മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യുവാവ് അറസ്റ്റിൽ. നെ​ല്ല​നാ​ട് മാ​ണി​ക്യ​മം​ഗ​ലം വെ​ട്ടു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​രു (21) വി​നെ​യാ​ണ് എക്സൈസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞു, കാരണം ഇതാണ്

എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ർ ഭാ​ഗ​ത്തു ന​ട​ത്തി​യ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വി​ൽ​പ്പ​ന​ക്കാ​യി ക​ട​ത്തി കൊ​ണ്ടു വ​ന്ന 6.52ഗ്രാം ​എം​ഡി​എം​എ​യും വി​റ്റു കി​ട്ടി​യ 15000/ രൂ​പ​യും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Read Also : റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

സംഭവത്തിൽ എ​ൻ​ഡി​പി​എ​സ് കേ​സെ​ടു​ത്തു. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​റെ​ജി​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) എ​സ്. ബി​ജു കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button