Latest NewsNewsInternational

കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പൈലറ്റുമാര്‍ ആകാശത്ത് പറക്കും തളികകളെ കണ്ടതായി റിപ്പോര്‍ട്ട്

ലോസ് എയ്ഞ്ചലസ് തീരത്തു കൂടി പറക്കുന്ന സമയത്ത്, വൃത്താകൃതിയില്‍ പറക്കുന്ന ചില വസ്തുക്കളെ താന്‍ കണ്ടതായാണ് അദ്ദേഹം പറയുന്നത്

ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് ശാസ്ത്രലോകത്ത് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍, അന്യഗ്രഹ ജീവികളുടേതെന്ന് കരുതുന്ന’പറക്കും തളികകള്‍’ പലരും വിവിധ സ്ഥലങ്ങളില്‍ കണ്ടതായും അവകാശപ്പെടുന്നു. ആകാശത്ത് കണ്ടതായി പലരും അവകാശപ്പെടുന്ന വൃത്താകാരത്തിലുള്ള, തിളങ്ങുന്ന പറക്കുന്ന വസ്തുക്കളെയാണ് പറക്കും തളികകള്‍ എന്ന് വിളിക്കാറുള്ളത്. ഇത് അന്യഗ്രഹ ജീവികളുടെ വാഹനമാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ആകാശത്ത് ഇവയെ കണ്ടെത്തിയതായി നിരവധി പേര്‍ ഇതിനകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും ആധികാരികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെങ്കിലും, അവയൊന്നും ഈ അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം വിശ്വസനീയമായ വിധത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

Read Also: ലാഭക്കുതിപ്പിൽ റിലയൻസ് ജിയോ, രണ്ടാം പാദത്തിലെ നേട്ടങ്ങൾ അറിയാം

ഏറ്റവുമൊടുവില്‍ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പൈലറ്റുമാര്‍ ആകാശത്ത് പറക്കും തളികകളെ കണ്ടതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൈലറ്റുമാര്‍ എയര്‍ ്രടാഫിക് കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിച്ചതായും ഈ റിപ്പോര്‍ട്ട് പറയുന്നു.

പസഫിക് സമുദ്രത്തിനു മുകളിലാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ആകാശത്ത് നിരവധി പറക്കും തളികകളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡിസ്‌കവറി പ്ലസ് ചാനലിലെ യു എഫ് ഒ വിറ്റ്നസ് ഷോയുടെ അവതാരകനും മുന്‍ എഫ് ബി ഐ ഏജന്റുമായ പറക്കും തളിക ഗവേഷകന്‍ ബെന്‍ ഹാന്‍സന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ വിമാന പൈലറ്റുമാര്‍ വിമാനം പറക്കുന്നതിനിടെ പറക്കും തളികകളെ കണ്ടതായാണ് ബെന്‍ ഹാന്‍സന്‍ പറയുന്നത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, ഹവായിയന്‍ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളിലെ പൈലറ്റുമാരാണ് ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുള്ളത്. മുന്‍ സൈനിക പൈലറ്റ് കൂടിയായ മാര്‍ക്ക് ഹസ്ലി ഓഗസ്റ്റ് 18-ന് കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

ലോസ് എയ്ഞ്ചലസ് തീരത്തു കൂടി പറക്കുന്ന സമയത്ത്, വൃത്താകൃതിയില്‍ പറക്കുന്ന ചില വസ്തുക്കളെ താന്‍ കണ്ടതായാണ് അദ്ദേഹം പറയുന്നത്. താന്‍ പറത്തുന്ന വിമാനത്തേക്കാള്‍ കൂടിയ ഉയരത്തിലാണ് ഇവയെ കാണുന്നതെന്നും എന്താണ് അവയെന്ന് വല്ല ധാരണയുമുണ്ടോ എന്നും അദ്ദേഹം കണ്‍ട്രോള്‍ റൂമിനോട് റേഡിയോ മെസേജ് അയക്കുന്നുണ്ട്. ഒരു ഐഡിയയുമില്ല എന്നായിരുന്നു കണ്‍ട്രാളറുടെ മറുപടി.

അടുത്ത 23 മിനിറ്റിനുള്ളില്‍ അദ്ദേഹം വീണ്ടും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. ഇത്തരം ഏഴ് വാഹനങ്ങളെ 5000-10,000 അടി ഉയരത്തില്‍ കണ്ടതായും ആദ്യം മൂന്ന് എണ്ണമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു. ”അവ വട്ടത്തിലാണ് പറക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാനിങ്ങനെ ഒന്ന് കണ്ടിട്ടില്ല” എന്നും അദ്ദേഹം പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ മാത്രമല്ല, മറ്റ് 15 കൊമേഴ്സ്യല്‍ പൈലറ്റുമാരും സമാനമായ അനുഭവം പങ്കുവെച്ചതായും വേണ്ടി വന്നാല്‍, ഏഴ് പൈലറ്റുമാരെങ്കിലും അന്വേഷണ സംഘങ്ങള്‍ക്കു മുന്നില്‍ ഇക്കാര്യം തുറന്നുപറയാന്‍ തയ്യാറാണെന്നു കൂടി അദ്ദേഹം പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button