ThiruvananthapuramKeralaNattuvarthaLatest NewsNews

ഗൃഹനാഥനെ വീട്ടില്‍ നിന്ന് കാണാതായതായി പരാതി

നേമം എസ്റ്റേറ്റ് പൂഴിക്കുന്ന് സ്വദേശി പുരുഷോത്തമനെയാണ് (66) കാണാതായത്

നേമം: ഗൃഹനാഥനെ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി. നേമം എസ്റ്റേറ്റ് പൂഴിക്കുന്ന് സ്വദേശി പുരുഷോത്തമനെയാണ് (66) കാണാതായത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മുതല്‍ ആണ് പുരുഷോത്തമനെ കാണാതായത്. കടയിലേക്ക് പോകുന്നെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

Read Also : ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യം: ചെന്നിത്തല

വീട്ടില്‍ നിന്ന് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. റോഡിലെത്തിയ ശേഷം ഒരു ബസില്‍ കയറി പോകുന്നത് കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, രണ്ടു ദിവസം പിന്നിട്ടിട്ടും കൂടുതലൊന്നും അറിവായിട്ടില്ല.

കാണാതാകുമ്പോള്‍ ഇളം പച്ചനിറത്തിലുള്ള ഷര്‍ട്ടും വെള്ളയില്‍ നീല കോളമുള്ള ലുങ്കിയുമാണ് ധരിച്ചിരുന്നത്. നേമം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 98460 95596 എന്ന നമ്പരില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button