NewsBeauty & StyleLife Style

ചർമ്മം ആരോഗ്യത്തോടെ നിലനിർത്താം, ഈ പോഷകങ്ങളെക്കുറിച്ച് അറിയൂ

അൾട്രാവയലറ്റ് കിരണങ്ങളിൽ ചർമ്മത്തിന് സംരക്ഷണം നൽകാൻ പ്രത്യേക കഴിവുള്ള വിറ്റാമിനാണ് വിറ്റാമിൻ ഇ

ആരോഗ്യ സംരക്ഷണം പോലെ ചർമ്മ സംരക്ഷണവും പ്രത്യേകം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. വിപണിയിൽ ലഭിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ ചർമ്മത്തിൽ പുരട്ടുന്നതിന് പുറമേ, പോഷകങ്ങൾ സമ്പന്നമായ ആഹാരം ശീലമാക്കുകയും വേണം. ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ സഹായിക്കുന്ന പോഷകങ്ങളെ കുറിച്ച് അറിയാം.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിൻ എ. ഇത് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും, ചർമ്മത്തിന്റെ യുവത്വം നിലനിർത്തുകയും ചെയ്യും. മിക്ക ആന്റി- ഏജിംഗ് ക്രീമുകളിലും വിറ്റാമിൻ എ യുടെ സാന്നിധ്യം അടങ്ങിയിട്ടുണ്ട്.

അടുത്ത വിറ്റാമിനാണ് വിറ്റാമിൻ സി. സെറം, ഫെയ്സ് പാക്കുകൾ, മോയ്സ്ചറൈസറുകൾ എന്നിവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിൽ ഇലാസ്തികതയും, ഈർപ്പവും നിലനിർത്താൻ സഹായിക്കും.

Also Read: ‘അയാളെ വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ല!’ കടകംപള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ്

അൾട്രാവയലറ്റ് കിരണങ്ങളിൽ ചർമ്മത്തിന് സംരക്ഷണം നൽകാൻ പ്രത്യേക കഴിവുള്ള വിറ്റാമിനാണ് വിറ്റാമിൻ ഇ. കൂടാതെ, ഇത് ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നുണ്ട്. ചർമ്മത്തിലുടനീളം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകാൻ വിറ്റാമിൻ ഇ അത്യന്താപേക്ഷികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button