KeralaLatest NewsNews

പി. രാജീവ് വിവരമില്ലാത്തവൻ, വെറുതെയല്ല ആളുകൾ പുറത്തേക്ക് പോകുന്നത്: ‘കൊട്ടി’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: നിയമമന്ത്രി പി രാജീവിനും മറ്റ് മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പി. രാജീവ് അജ്ഞനും വിവരംകെട്ടവനുമാണെന്ന് ഗവർണർ പരിഹസിച്ചു. നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ലെന്നും ​ഗവർണർ കുറ്റപ്പെടുത്തി. വിവരമില്ലാത്ത ഇവരെപ്പോലുളളവർ ഭരിക്കുന്നത് കൊണ്ടാണ് ആളുകൾ പുറത്തേക്ക് പോകുന്നതെന്നും ​ഗവർണറുടെ നടപടികൾ പരിശോധിക്കാൻ കോടതിക്ക് മാത്രമേ അധികാരമുളളൂവെന്നും ​ഗവർണർ വ്യക്തമാക്കി.

‘എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി. ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചത്. ഭരണഘടന തകർന്നാൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരമുണ്ട്. എല്ലാ സാഹചര്യത്തിലും ഗവർണർക്ക് ഇടപെടാനുള്ള അധികാരമില്ല. യുപിയിൽ നിന്ന് വന്ന ഒരാൾക്ക് എങ്ങനെ കോരളത്തിലെ വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ധനമന്ത്രി ചോദിച്ചത്. മദ്യ വിൽപനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം’, ആരിഫ് ഖാൻ പറഞ്ഞു.

പരിധി ലംഘിക്കരുതെന്നും അദ്ദേഹം മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയും ​ഗവർണർ വായിച്ചു. വിസി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും അർഹത ഇല്ലാത്തതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ​ഗവർണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button