തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന കെപിസിസിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നും കെപിസിസി വിലയിരുത്തി.
എൽദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സ്കൂൾ അധ്യാപികയായ ആലുവ സ്വദേശിനി നൽകിയിരുന്ന പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്. ബലാത്സംഗത്തിനും, തട്ടിക്കൊണ്ട് പോകലിനും പുറമെ വധശ്രമം ഉൾപ്പടെ അധിക കുറ്റങ്ങൾ ചുമത്തിയാണ് എംഎൽഎക്കെതിരെ കേസെടുത്തിട്ടുള്ളത്.
Read Also: മുഖ്യമന്ത്രി എന്നോട് തമാശ പറയുമായിരുന്നു: ചോറും നല്ല മീൻ കറിയും കഴിക്കുന്ന ഒരു സാധാരണക്കാരൻ: സ്വപ്ന
Post Your Comments