Latest NewsNewsBusiness

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 50 ബേസിസ് പോയിന്റാണ് ഉയർത്തിയത്

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ 80 ബേസിസ് പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ, രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിലായി.

46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 50 ബേസിസ് പോയിന്റാണ് ഉയർത്തിയത്. ഇതോടെ, ഈ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കുന്നതാണ്. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

Also Read: വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത് പട്ടാപ്പകൽ; വീടിന് സമീപം കണ്ട മുഖംമൂടി ധരിച്ചയാൾ തന്നെയോ കൊലയാളി?

ഒരു വർഷത്തിൽ താഴെയും 211 ദിവസത്തിനു മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കും. മുൻപ് 4.70 ശതമാനം മാത്രമായിരുന്നു പലിശ നിരക്ക്. ഒരു വർഷം മുതൽ രണ്ടുവർഷം വരെ കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനത്തിൽ നിന്നും 6.10 ശതമാനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 6.10 ശതമാനവും, 5 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനവും പലിശ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button