KeralaLatest NewsNews

ആറളം ഫാമിൽ ആനപ്രതിരോധമതിൽ നിർമ്മിക്കും

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാനശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

Read Also: ജനോപകാരപ്രദമായ സേവനം നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹം: ഡെപ്യൂട്ടി സ്പീക്കര്‍

ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണ്ണമായി പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമെന്നു പ്രദേശവാസികളും വിവിധ രാഷ്ട്രീയ- സംഘടനാ- തൊഴിലാളി യൂണിയനുകളും പറഞ്ഞിരുന്നു. മതിൽ നിലവിലുള്ള ഭാഗത്തുകൂടി ആനകൾ ഫാമിൽ പ്രവേശിക്കുന്നില്ലെന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥലവാസികൾ ഈ ആവശ്യം ഉന്നയിച്ചത്.

ആന മതിൽ നിർമ്മിച്ചാൽ ആന മറ്റൊരു ഭാഗത്തേക്ക് മാറുകയാണെങ്കിൽ നേരത്തെ വിദഗ്ധസമിതി നിർദ്ദേശിച്ച കരുതൽ നടപടികൾ അവിടെ സ്വീകരിക്കും. യോഗത്തിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ്, കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ തുടങ്ങിയവർ സംസാരിച്ചു.

Read Also: എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും പണം നൽകാനുള്ള പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button