അബുദാബി: യു.എ.ഇയിൽ സ്ഫോടനം. മൂന്ന് ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചു. രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിർമ്മാണ മേഖലയിലാണ് സ്ഫോടനം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. അബുദാബിയിൽ മൂന്ന് എണ്ണ ടാങ്കറുകൾ ഉൾപ്പെട്ട സ്ഫോടനവും എമിറേറ്റിന്റെ പുതിയ എയർപോർട്ട് എക്സ്റ്റൻഷന്റെ നിർമ്മാണ സൈറ്റിലുണ്ടായ തീപിടിത്തവും ഡ്രോണുകൾ മൂലമാണെന്ന് അബുദാബി പോലീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു. യമനിലെ ഹൂതി വിമതർ സ്ഫോടനത്തിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നു.
Post Your Comments