സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരം നേട്ടത്തോടെയാണ് ആരംഭിച്ചത്. സെൻസെക്സ് 104.25 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,307.15 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 2 പോയിന്റ് നേട്ടത്തിൽ 17,576 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 0.75 ശതമാനവും, സ്മോൾക്യാപ് സൂചിക 0.6 ശതമാനവും ഇടിഞ്ഞു.
ഇന്ന് നിരവധി കമ്പനികളാണ് നേട്ടം കൈവരിച്ചത്. എച്ച്യുഎൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, എസ്ബിഐ ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബജാജ് ഫിൻസർവ്, ദിവിസ് ലാബ്സ്, അദാനി പോർട്ട്സ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, എൽ ആന്റ് ടി തുടങ്ങിയ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു : 71കാരന് മൂന്നു വർഷം തടവും പിഴയും
Post Your Comments