Latest NewsKerala

2കോടിയുടെ തട്ടിപ്പ് കേസ്: മേജർ രവി ഹാജരായില്ല, കൂട്ടാളി അനിൽ നായർ അറസ്റ്റിൽ

ആലപ്പുഴ: സംവിധായകൻ മേജർ രവി സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസിൽ ഹാജരായില്ല.ഇതിനിടെ തട്ടിപ്പ് കേസിലെ മേജർ രവിയുടെ കൂട്ടാളിയായ അനിൽ നായർ എന്ന ഗോവ സ്വദേശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. 20നു അമ്പലപ്പുഴ പോലീസിൽ ഹാജരാകണം എന്ന നിർദ്ദേശം പാലിക്കാനാവാതിരുന്നത് തനിക്ക് വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ചികിൽസ ആയതിനാലാണെന്ന് രവി വിശദീകരണം നൽകി. മേജർ രവിയോട് ഹാജരാകാൻ കർശന നിർദ്ദേശം നല്കിയത് ഹൈക്കോടതിയായിരുന്നു.

പ്രതിയേ അറസ്റ്റ് ചെയ്താൽ കോടതിയിൽ ഹാജാഹരാക്കണം എന്നും ഹൈക്കോടതി ഉത്തരവിൽ ഉണ്ട്. തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ പേരിൽ ആലപ്പുഴ സ്വദേശി ഷൈൻ മുകുന്ദൻ എന്ന യുവാവിൽ നിന്നും 2.10 കോടി രൂപ മേജർ രവിയും തണ്ടർ ഫോഴ്സിന്റെ മറ്റൊരു എം.ഡിയുമായ അനിൽ നായരും ചേർന്ന് തട്ടിയെന്നതാണ് കേസ്. ഷൈനിനു കമ്പനിയിൽ ഡയറക്ടർ സ്ഥാനം നല്കാമെന്നും കൂടാതെ ഓരോ മാസവും 10 ലക്ഷം രൂപ വീതം പ്രതിഫലം തരാം എന്നും പറഞ്ഞാണ്‌ പണം വാങ്ങിയത്.

എന്നാൽ പണം വാങ്ങിയ ശേഷം ചതിക്കുകയായിരുന്നു എന്നാണ് പരാതി. ഡയറക്ടർ ആക്കുകയോ മാസം 10 ലക്ഷം രൂപ നല്കുകയോ ചെയ്തില്ല. മേജർ രവി സ്വന്തം അക്കൗണ്ടിലേക്കാണ്‌ ഷൈൻ മുകുന്ദനിൽ നിന്നും തുക വാങ്ങിയത്. മേജർ രവിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ കൂട്ടാളിയാണ്‌ ഗോവയിലുള്ള അനിൽ നായർ. അനിൽ നായരും മിലിട്ടറിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്‌. ഇവർ 2 പേരും ചേർന്നായിരുന്നു തണ്ടർ ഫോഴ്സ് രൂപീകരിച്ചത്. തുടർന്ന് അനവധി പേരിൽ നിന്നും കോടി കണക്കിനു രൂപ കമ്പനിയിൽ ഡയറക്ടർ ആക്കാം എന്ന് പറഞ്ഞ് ഇരുവരും വാങ്ങിയിട്ടുള്ളതായി പരാതിക്കാരൻ പറയുന്നു.

കൊച്ചിയിലെ തന്നെ മറ്റൊരു ആളിൽ നിന്നും ഇവർ 4 കോടിയോളം രൂപ വാങ്ങി പറ്റിച്ചിരുന്നു. ഈ കേസ് ഇപ്പോൾ മുംബൈ കോടതിയിലാണ്‌. മുമ്പ് നടൻ ദിലീപ് അറസ്റ്റിലായ ശേഷം പുറത്തിറങ്ങിയപ്പോൾ സെക്യൂരിറ്റി കൊടുത്തതിലൂടെയാണ്‌ തണ്ടർ ഫോഴ്സ് കേരളത്തിൽ അറിയപ്പെടുന്നത്. തുടർന്ന് ദിലീപിന്റെ സെക്യൂരിറ്റി നല്കുന്ന പരസ്യം ഉപയോഗിച്ചും പലരിൽ നിന്നും പണം വാങ്ങി. വൻ ബാധ്യതയാണിപ്പോൾ മേജർ രവിയുടേയും കൂട്ടാളിയുടേയും സ്ഥാപനം പലർക്കും കൊടുത്ത് തീർക്കാനുള്ളത്. കോടി കണക്കിനു രൂപയുടെ ബാധ്യത സ്ഥാപനത്തിനു പ്രതികൾ ഉണ്ടാക്കി വയ്ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button