Latest NewsKeralaNews

‘ഈ മൂന്ന് സി.പി.എം മന്ത്രിമാര്‍ ലൈംഗിക ചുവയോടെ സമീപിച്ചു’: പേര് സഹിതം പുറത്തുവിട്ട് സ്വപ്നയുടെ ആരോപണം

തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാർക്കെതിരെ കടുത്ത ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മന്ത്രിമാർ ആയിരുന്ന കടകംപളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെയാണ് സ്വപ്നയുടെ ലൈംഗികാരോപണം. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്വപ്നയുടെ ആരോപണം.

മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എറണാകുളത്ത് വെച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്‌ന പറഞ്ഞു. ലൈംഗീക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നു. കടകംപള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടി വന്നുവെന്നും സ്വപ്ന പറയുന്നു. മന്ത്രിയായിരുന്ന സമയം തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്നും, മൂന്നാര്‍ നല്ല സ്ഥലമാണെന്നും വരുന്നോ എന്ന് ചോദിക്കുകയായിരുന്നുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക വസതിയിലെ പാര്‍ട്ടിയില്‍ വച്ചാണ് ഐസക് ഇത്തരത്തില്‍ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയില്‍ നടന്ന മദ്യസല്‍ക്കാരിത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്‌ന പറഞ്ഞു.

കടകംപള്ളി, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം പാർട്ടിയെ വെള്ളം കുടിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇ.ഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button