ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിനെതിരെ കടുത്ത ഭാഷയില്‍ സുപ്രീംകോടതി. മതേതര രാജ്യത്തിന് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ചേര്‍ന്നതല്ലന്ന് സുപ്രീംകോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളില്‍ കേസുക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു. പരാതിക്ക് കാത്തുനില്‍ക്കേണ്ട ആവശ്യമില്ല.
മതം നോക്കാതെ നടപടിയെടുക്കാന്‍ യുപി, ഉത്തരാഖണ്ഡ്, ഡല്ല്‍ഹി പൊലീസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മതത്തിന്‍റെ പേരില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യ മതേതരസ്വഭാവമുള്ള രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അത് ഓർമ്മ വേണമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
Post Your Comments