KozhikodeLatest NewsKeralaNattuvarthaNews

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്ക് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമർദ്ദനം

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി ആദിദേയിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു

കോഴിക്കോട്: കൊടുവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി ആദിദേയിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read Also : കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

സ്‌കൂളിലെ ഇടവേളയ്ക്കിടെയാണ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. പത്തിലധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. അകാരണമായാണ് മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

സ്‌കൂളില്‍ നേരത്തേയും റാഗിങ്ങിന്റെ പേരില്‍ അടിപിടിയുണ്ടായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനും പൊലീസിലും പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button