Latest NewsNewsBusiness

ഡിജിസിഎ: നിയന്ത്രണങ്ങൾ പിൻവലിച്ചു, സ്പൈസ് ജെറ്റിന് ഇനി പൂർണ തോതിൽ സർവീസുകൾ നടത്താം

ഒക്ടോബർ 30 മുതലാണ് നിർത്തിവച്ച സർവീസുകൾ സ്പൈസ് ജെറ്റ് പുനരാരംഭിക്കുന്നത്

രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നിയന്ത്രണങ്ങൾ നീക്കിയെന്ന് അറിയിച്ചത്. ഇതോടെ, സ്പൈസ് ജെറ്റിന് പൂർണ തോതിൽ സർവീസ് നടത്താൻ സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 30 മുതലാണ് നിർത്തിവച്ച സർവീസുകൾ സ്പൈസ് ജെറ്റ് പുനരാരംഭിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് ഡിജിസിഎ സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. തുടർച്ചയായി ഉണ്ടായ സാങ്കേതിക തകരാറുകളാണ് വിലക്കേർപ്പെടുത്താൻ കാരണമായത്. അതിനാൽ, പകുതി സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയത്.

Also Read: വിദ്വേഷ പ്രസംഗത്തിൽ പരാതി വേണ്ട: മതം നോക്കാതെ നടപടിഎടുക്കണമെന്ന് സുപ്രീംകോടതി

കണക്കുകൾ പ്രകാരം, എട്ടാഴ്ച കാലയളവിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ കാലയളവിൽ സുരക്ഷാ നടപടികൾ ശക്തമാക്കാനും, സുരക്ഷാ പാളിച്ചകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഡിജിസിഎ നിർദ്ദേശം നൽകിയിരുന്നു. സുരക്ഷാ വീഴ്ചകൾ പൂർണമായും ഇല്ലാതാക്കിയെന്ന് ഉറപ്പുവരുത്തിയതിനെത്തുടർന്നാണ് സർവീസുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button